മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ.
2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്.
പി കെ ബഷീർ ഏറനാട് നിന്ന് മഞ്ചേരിയിലേക്ക് മാറാനും സാധ്യതയുണ്ട്. മഞ്ചേരിയിൽ വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള സാധ്യതയുണ്ട്.
സുഹറ മമ്പാട് മഞ്ചേരിയിലോ തിരൂരങ്ങാടിയിലോ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. കെ എം ഷാജിയെ കാസർകോടും പി കെ ഫിറോസിനെ കൊടുവള്ളിയിലും മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
നജീബ് കാന്തപുരവും എൻ ഷംസുദ്ദീനും മഞ്ഞളാംകുഴി അലിയും വീണ്ടും മത്സരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
