തിരുവനന്തപുരം: ബിജെപി നേതൃത്വം പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരിക്കുമെന്നും പി സി ജോർജ്.
മോദിജി കേരളത്തിൻ്റെ രക്ഷകനാണെന്നും പിസി ജോർജ്ജ് പുകഴ്ത്തി. റബ്ബർ കർഷകരുടെ പ്രതിസന്ധിയിൽ രണ്ടാഴ്ചയ്ക്കകം കേന്ദ്രസർക്കാർ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.
മണിപ്പൂരിൽ വർഗീയ കലാപമാണ് നടക്കുന്നത്. ഇത് ബ്രിട്ടീഷ് ഭരണകാലം മുതലുള്ള പ്രശ്നമാണെന്നും മറ്റ് പ്രചാരണങ്ങൾക്ക് പിന്നിൽ പിണറായി വിജയനാണെന്നും പിസി ജോർജ് ആരോപിച്ചു. ഇക്കാര്യം സഭാ നേതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിസി ജോർജ് പറഞ്ഞു.
ബുധനാഴ്ചയാണ് പി സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നത്. പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്ന പിസി ജോര്‍ജ് അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്