തിരുവനന്തപുരം: കെ മുരളീധരനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പത്മജ വേണുഗോപാൽ. എന്നെ ചൊറിഞ്ഞാൽ പലതും പറയും. എല്ലാവരുടെ ചരിത്രവും എനിക്കറിയാമെന്നും പത്മജ കൂട്ടിചേർത്തു.
മുരളീധരനെ തനിക്കറിയാം. സ്വഭാവം എന്താണെന്ന് അറിയുന്നത് കൊണ്ട് വാക്കിന് വില നൽകിയിട്ടില്ല. മന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വടകരയിൽ മുരളിധരൻ മത്സരിച്ചത്.
മുരളീധരന്റെ ലക്ഷ്യം വട്ടിയൂർക്കാവ് ആണ്. തൃശ്ശൂരിൽ ജയിച്ചാലും അവിടെ നിൽക്കില്ല. ആഴ്ചയിൽ രണ്ടു തവണ എന്തിനാണ് വട്ടിയൂർക്കാവിൽ മുരളീധരൻ പോകുന്നത്? വടകരയിലെയും വട്ടിയൂർക്കാവിലെയും വോട്ടർമാരെ മുരളീധരൻ പറ്റിച്ചു. ഇനി തൃശ്ശൂരിലെ വോട്ടർമാരെയും മുരളീധരൻ പറ്റിക്കുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
തൃശ്ശൂരിൽ മത്സരത്തിനിറങ്ങുന്ന മൂന്നുപേരും നല്ല സ്ഥാനാർത്ഥികൾ ആണ്. രാഷ്ട്രീയം രാഷ്ട്രീയമായി കാണാൻ മുരളീധരൻ പഠിക്കണം. എന്നാലേ മുരളീധരൻ രക്ഷപ്പെടൂ.
മുരളീധരൻ തള്ളിപ്പറഞ്ഞപ്പോൾ മാനസിക പ്രയാസം ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്