ഡൽഹി: പത്മജ ചാലക്കുടിയിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ട്. പത്മജയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരം.
READ MORE: വേദനയോടെ കോൺഗ്രസ് വിടുന്നുവെന്ന് പത്മജ വേണുഗോപാൽ
അതേസമയം ബിജെപി പ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്കെന്നാണ് പത്മജ വ്യക്തമാക്കിയിരിക്കുന്നത്.
സഹോദരൻ കെ മുരളീധരൻ വടകരയിൽ നിന്നും മത്സരിക്കാനിരിക്കെ പത്മജയുടെ നീക്കം കോൺഗ്രസിന് തിരിച്ചടിയാകും.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരൻ്റെ മകളെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാളയത്തിലെത്തിക്കാൻ കഴിഞ്ഞത് ബിജെപി പ്രചാരണ ആയുധമാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്