ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് പി. സരിന്‍.
ജനത്തെ അറിയാത്ത കോണ്‍ഗ്രസ് ഭൂതകാലകുളിരിന്‍റെ പേരില്‍ നയിക്കാന്‍ മുന്നില്‍ നില്‍ക്കരുത്. സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കുന്നത് ഒഴിവാക്കണമെന്നും സരിന്‍ ആവശ്യപ്പെട്ടു.
ഇന്ത്യ തോറ്റുപോയതല്ല, ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും തോല്‍പ്പിക്കുകയാണെന്നാണ് സരിന്‍ പറയുന്നത്. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ പേരിന് പോരിനിറങ്ങാം എന്നതൊഴിച്ചാൽ ഇന്ത്യയിലൊരിടത്തും നിയമസഭ കാണാൻ യോഗ്യതയില്ലാത്ത കോൺഗ്രസ് ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാൻ നിൽക്കരുത്.
പകരം പ്രാദേശിക മതേതര ശക്തികള്‍ക്ക് വഴിമാറികൊടുക്കുകയാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ള മാന്യമായ രാഷ്ട്രീയമെന്നും സരിന്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
