റാഞ്ചി: ഝാർഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ‘ഓപ്പറേഷൻ താമര’ തടയാൻ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയേക്കും.
എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റാൻ രണ്ട് ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജ്ഭവനില്‍ നിന്ന് ക്ഷണം വൈകുകയാണെങ്കില്‍ എംഎല്‍എമാരെ ബിജെപി സഖ്യത്തിന്റെ ഭാഗമാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഭരണകക്ഷി എംഎല്‍എമാരെ പുറത്തേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
81 അംഗ നിയമസഭയിൽ 47 എംഎൽഎമാരുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് നിയമസഭാ കക്ഷി നേതാവ് ചമ്പയ് സോറൻ പറഞ്ഞു.
2020-22ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുക്കുകയും ഖനന വകുപ്പിന്റെ ചുമതലയുള്ള സോറന്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് സോറനെ ബുധനാഴ്ച രാത്രി ഇഡി അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്