കോട്ടയം: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെത്തും എന്ന് റിപ്പോർട്ട്. ഏപ്രിൽ ആറിനാണ് അച്ചു പത്തനംതിട്ടയിലെത്തുക എന്നാണ് പുറത്തു വരുന്ന വിവരം.
പത്തനംതിട്ടയിലെ പ്രചാരണത്തിന് എത്തുന്നതിന്റെ പോസ്റ്റർ അച്ചു തന്നെ ആണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. നേരത്തെ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പറഞ്ഞതായി വാർത്തകൾ പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ ആണ് അച്ചു ഉമ്മൻ തന്റെ ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. പത്തനംതിട്ടയിൽ കോൺഗ്രസ് സിറ്റിംഗ് എംപി ആൻ്റോ ആൻ്റണിയെയും മുതിർന്ന സിപിഎം നേതാവും രണ്ടു തവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനിൽ ആൻ്റണി നേരിടുന്നത്. മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബൈ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്