ന്യൂഡെല്‍ഹി: ആദായ നികുതി ഇളവ് നല്‍കണമെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യം തള്ളി ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍. 20117-18 ല്‍ പാര്‍ട്ടി ഫണ്ടായി ലഭിച്ച 199 കോടി രൂപയുടെ ആദായനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി, ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്.
ഐടി റിട്ടേണുകള്‍ വൈകി സമര്‍പ്പിക്കുകയും പണമായി സംഭാവന സ്വീകരിക്കുന്നതിന്റെ പരിധി ലംഘിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയത്. 2019 ഫെബ്രുവരി 2 നാണ് കോണ്‍ഗ്രസ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. 2018 ഡിസംബര്‍ 31 ന് ഇതിനുള്ള കാലാവധി അവസാനിച്ചിരുന്നു.
2019 സെപ്റ്റംബറില്‍ സൂക്ഷ്മ പരിശോധനക്കിടെ പാര്‍ട്ടി 14.49 ലക്ഷം രൂപയുടെ സംഭാവന പണമായി സ്വീകരിച്ചതായി കണ്ടെത്തി. നിയമപ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ ചെക്കുകള്‍ അല്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ പോലുള്ള ബാങ്കിംഗ് മാര്‍ഗങ്ങളിലൂടെ അടയ്ക്കണം. ഇതനുസരിച്ച് മുഴുവന്‍ തുകയ്ക്കും നികുതി ചുമത്തുകയായിരുന്നു.
കോണ്‍ഗ്രസ് ഇളവ് ആവശ്യപ്പെട്ടപ്പോള്‍ 2021 ല്‍ ഐടി വകുപ്പും 2023 മാര്‍ച്ചില്‍ ആദായനികുതി കമ്മീഷണറും ഇത് നിരസിച്ചു. തുടര്‍ന്ന് പാര്‍ട്ടി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്