ബിഹാറില്‍ ബിജെപി 17 സീറ്റില്‍ ജെഡിയു 16ൽ; സീറ്റ് വിഭജനമായി

MARCH 18, 2024, 6:26 PM

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജനം സംബന്ധിച്ച് പ്രഖ്യാപനമായി. സംസ്ഥാനത്ത് ബിജെപി 17 സീറ്റിലും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു 16 സീറ്റിലും മത്സരിക്കും. 

എല്‍ജെപി (രാം വിലാസ്) അഞ്ചു സീറ്റില്‍ മത്സരിക്കുമ്പോള്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും രാഷ്ട്രീയ ലോക് മോര്‍ച്ചയും ഓരോ സീറ്റിലാകും മത്സരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിയുവും ബിജെപിയും 17 സീറ്റിലാണ് മത്സരിച്ചത്. എല്‍ജെപി ആറു സീറ്റിലും മത്സരിച്ചിരുന്നു.

ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങള്‍ : ഈസ്റ്റ് ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, ഔറംഗബാദ്, മധുബാനി, അരാരിയ, ദര്‍ഭംഗ, മുസാഫര്‍പൂര്‍, മഹാരാജ്ഗഞ്ച്, സരണ്‍, ഉജിയാര്‍പൂര്‍, ബെഗുസാരായി, നവാഡ, പട്ന സാഹിബ്, പട്ലിപുത്ര, അറാ, ബക്സര്‍, സസാരം.

vachakam
vachakam
vachakam

ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങള്‍: വാല്‍മീകിനഗര്‍, സീതാമര്‍ഹി, ജഞ്ജര്‍പൂര്‍, സുപൗള്‍, കിഷന്‍ഗഞ്ച്, കതിഹാര്‍, പൂര്‍ണിയ, മധേപുര, ഗോപാല്‍ഗഞ്ച്, സിവാന്‍, ഭഗല്‍പൂര്‍, ബങ്ക, മുന്‍ഗര്‍, നളന്ദ, ജെഹാനാബാദ്, ശിവര്‍.

എല്‍ജെപി (ആര്‍) : വൈശാലി, ഹാജിപൂര്‍, സമസ്തിപൂര്‍, ഖഗാരിയ, ജാമുയി.

ഹിന്ദുസ്ഥാനി അവാം മോര്‍ച്ച: ഗയ.

vachakam
vachakam
vachakam

രാഷ്ട്രീയ ലോക് മോര്‍ച്ച : കാരക്കാട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam