ഇന്ത്യയെ നയിക്കാൻ മോദി 3.0; സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റു

JUNE 9, 2024, 7:30 PM

ന്യൂഡല്‍ഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയാകുന്നത്. രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം രാജ്നാഥ് സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

എന്‍ഡിഎ മന്ത്രിസഭയില്‍ ആകെ 72 അംഗങ്ങള്‍ ആണുള്ളത് .30 ക്യാബിനറ്റ് മന്ത്രിമാര്‍, 5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍,36 കേന്ദ്ര സഹമന്ത്രിമാര്‍.

39 പേര്‍ മുന്‍പ് കേന്ദ്ര മന്ത്രിമാരായിരുന്നവര്‍. മന്ത്രിസഭയില്‍ 24 സംസ്ഥാനങ്ങളില്‍ നിന്ന് പ്രാതിനിധ്യം. 43 മന്ത്രിമാര്‍ മൂന്നോ അതില്‍ അധികം തവണയോ എംപിമാരായവര്‍.

vachakam
vachakam
vachakam

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍. സുരേഷ് ഗോപിക്ക് പുറമെ ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാവും. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ചായസല്‍ക്കാരത്തിലും പങ്കെടുത്തു. ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam