ഒന്‍പത് ദിവസമായിട്ടും മുഖ്യമന്ത്രി തീരുമാനം ആയില്ല: മുസ്ലിം ലീഗ് അടിയന്തര യോഗം നാളെ പാണക്കാട്ട്

MAY 12, 2026, 6:09 AM

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തില്‍ മുസ്ലിം ലീഗ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ഭരണസ്തംഭനവും ജനങ്ങള്‍ക്കിടയിലുള്ള അതൃപ്തിയും കണക്കിലെടുത്താണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാണ് ലീഗ്.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം കെ.സി വേണുഗോപാലാണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ ലീഗ് എന്ത് നിലപാട് സ്വീകരിക്കണമെന്നതാണ് നാളത്തെ യോഗത്തിലെ പ്രധാന അജണ്ട. ജനങ്ങള്‍ ചോദ്യമുയര്‍ത്തുന്ന സാഹചര്യം ലീഗ് ഗൗരവത്തോടെ കാണുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഇനിയും കാലതാമസം വരുത്തിയാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam