തിരുവനന്തപുരം : കേരളത്തിലെ മൂന്നിലേറെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കി ബിജെപി നേതാവ് വി പി ശ്രീപത്മനാഭ. കേരളത്തിലെ മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ച നടത്തിയതെന്നാണ് ശ്രീപത്മനാഭൻ വ്യക്തമാക്കിയത്.
അതേസമയം പത്മജയുടെ ബിജെപി പ്രവേശനത്തെ വിമര്‍ശിക്കുന്നവരിൽ പലരും ബിജെപിയുമായി നേരത്തെ ചര്‍ച്ച നടത്തിയവരായിരുന്നുവെന്ന് കെ സുരേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു. ഇത് ശരിവെച്ചാണ് ബിജെപി നേതാവിന്റെയും പ്രതികരണം ഇപ്പോൾ ഉണ്ടായത്.
'കേരളത്തിലെ മൂന്നിലേറെ നേതാക്കൾ ഒന്നര വര്‍ഷത്തിനിടെ ബിജെപിയുമായി ചര്‍ച്ച നടത്തി. ഇവരിൽ പലരും മുതിര്‍ന്ന നേതാക്കളാണ്. ഇക്കാര്യം എനിക്ക് നേരിട്ട് അറിവുളളതാണ്. പേരുവിവരം സാമാന്യമര്യാദ കാരണം വെളിപ്പെടുത്തുന്നില്ല, നാളെയവര്‍ ബിജെപിയിൽ ചേരുമ്പോൾ വിശ്വാസം വരുമെന്നുമാണ്' വി പി ശ്രീപത്മനാഭൻ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്