ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിവുകളൊന്നുമില്ലെന്നും അദ്ദേഹത്തെ മാധ്യമങ്ങള്‍ പരിധി വിട്ട് ഊതിവീര്‍പ്പിച്ചതാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ഒരു വലിയ ഷോ മാത്രമാണെന്നും അദ്ദേഹത്തില്‍ പ്രത്യേകതയൊന്നുമില്ലെന്ന് തനിക്ക് ബോധ്യമായതാണെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിയെ രണ്ടോ മൂന്നോ തവണ കാണുകയും അദ്ദേഹത്തോടൊപ്പം ഒരേ മുറിയില്‍ ഇരിക്കുകയും ചെയ്ത ശേഷം, അദ്ദേഹം ഒരിക്കലും ഒരു വലിയ പ്രശ്‌നമല്ലെന്ന് താന്‍ മനസ്സിലാക്കിയതായി രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ഡെല്‍ഹിയില താല്‍ക്കത്തോറയില്‍ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രി മോദിയെ പരിഹസിച്ചത്.
ഇന്ത്യയുടെ ബ്യൂറോക്രസിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ പ്രാതിനിധ്യം കുറവാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ദളിതരും പിന്നാക്ക വിഭാഗങ്ങളും ആദിവാസികളും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് രാജ്യത്തെ ജനസംഖ്യയുടെ 90% വരുമെന്നും എന്നാല്‍ സര്‍ക്കാര്‍ ബജറ്റ് തയ്യാറാക്കുമ്പോള്‍ ഇവരെ പരിഗണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്