ദില്ലി: ഊഹാപോഹങ്ങൾക്ക് പിന്നാലെ ഹരിയാന മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മനോഹർ ലാല്‍ ഖട്ടാർ. ഹരിയാനയിൽ ബിജെപി-ജെ.ജെ.പി(ജനനായക് ജനത പാര്‍ട്ടി) സഖ്യത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് മനോഹർ ലാല്‍ ഖട്ടാർ രാജി സമർപ്പിച്ചത്.
ഗവർണർ ബന്ദാരു ദത്താത്രേയയുടെ വസതിയില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് നൽകി സമർപ്പിച്ചത്. ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മനോഹര്‍ ലാല്‍ ഖട്ടാര്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
ഖട്ടറിനൊപ്പം അദ്ദേഹത്തിൻ്റെ മുഴുവൻ മന്ത്രിസഭയും ഗവർണർക്ക് രാജിക്കത്ത് നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി സംസ്ഥാനത്ത് ബിജെപി-ജെജെപി സഖ്യം തകരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജി.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹരിയാനയിലെ ബിജെപി എംഎൽഎമാർ ഇന്ന് യോഗം ചേരും. അർജുൻ മുണ്ട, ബിപ്ലബ് ദേബ്, തരുൺ ചുഗ് എന്നിവരുൾപ്പെടെയുള്ള പാർട്ടി നിരീക്ഷകർ ചണ്ഡിഗഡിലെത്തി യോഗത്തിൽ പങ്കെടുക്കും.
ആറ് സ്വതന്ത്ര എംഎൽഎമാരുടെയും ഹരിയാന ലോഖിത് പാർട്ടിയുടെ (എച്ച്എൽപി) ഒരാളുടെയും പിന്തുണയോടെ ബിജെപി പുതിയ സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്