എറണാകുളത്തെ ബിജെപി സ്ഥാനാർഥിത്വത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് മേജർ രവി. സ്ഥാനാർത്ഥിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്ന് മേജർ രവി സ്ഥിരീകരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും എന്നും അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ സമ്മതമറിയിച്ചെന്നും മേജർ രവി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിലാണ് അദ്ദേഹം ബിജെപിയിൽ അംഗത്വമെടുത്തത്. മേജർ രവി നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ്.
അതേസമയം ഇന്ന് ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക വന്നേക്കും എന്നാണ് ലഭിക്കുന്ന സൂചന. നാല് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്