മുംബൈ: മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി നേതാവും മുന്‍ എംപിയുമായ നവ്‌നീത് റാണ ആവശ്യപ്പെട്ടു. മുഗള്‍ ഭരണാധികാരിയെ പ്രശംസിച്ച സമാജ്വാദി പാര്‍ട്ടി (എസ്പി) നേതാവ് അബു ആസ്മിക്ക് മറുപടി നല്‍കുകയായിരുന്നു റാണ. മറാഠ രാജാവായിരുന്ന സാംഭാജി മഹാരാജിനോട് ഔറംഗസേബ് എങ്ങനെയാണ് പെരുമാറിയതെന്ന് കാണാന്‍ അബു ആസ്മിയെപ്പോലുള്ളവര്‍ തിയേറ്ററുകളില്‍ പോയി അടുത്തിടെ പുറത്തിറങ്ങിയ 'ഛാവ' എന്ന സിനിമ കാണണമെന്ന് റാണ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഔറംഗസേബിന്റെ ശവകുടീരം വേരോടെ പിഴുതെറിയണമെന്നും റാണ തന്റെ വീഡിയോയില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഔറംഗസേബിനെ സ്നേഹിക്കുന്ന ആളുകള്‍ക്ക് അവരുടെ വീടുകളില്‍ അദ്ദേഹത്തിന്റെ ശവകുടീരം വെക്കാമെന്നും റാണ പറഞ്ഞു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ക്രൂരനായ ചക്രവര്‍ത്തിയല്ലെന്നും അബു ആസമി അവകാശപ്പെട്ടിരുന്നു. ഔറംഗസീബിന്റെ ഭരണത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ആസ്മിയുടെ പരാമര്‍ശങ്ങളും ചരിത്രത്തെ വളച്ചൊടിച്ചുവെന്ന അവകാശവാദങ്ങളും മഹാരാഷ്ട്രയില്‍ പൊതുവെ നല്ലരീതിയിലല്ല സ്വീകരിക്കപ്പെട്ടിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിന് ആസ്മിക്കെതിരെ കേസെടുത്തിട്ടുണ്ട്.
40 ദിവസം ഛത്രപതി സംഭാജിയെ പീഡിപ്പിച്ച, നഖങ്ങളും കണ്ണും ചൂഴ്‌ന്നെടുത്ത നാക്ക് മുറിച്ചെടുത്ത ഔറംഗസേബിനെ വെള്ള പൂശാനാണ് അബു ആസ്മി ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്