'അഴിമതിക്കാരെ മോദിയുടെ വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കും'

MARCH 22, 2024, 9:36 AM

തിരുവനന്തപുരം: മോദി സർക്കാരിന്റെ നഗ്നമായ സ്വേച്ഛാധിപത്യ ശൈലി അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നുവെന്ന് അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിനോട് പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. 

മോദിയുടെ സേവകരായി നിൽക്കുന്നവർക്ക് എന്ത് അഴിമതിയും കാണിക്കാം. ലോക്സഭാ തിരെഞ്ഞെടുപ്പിൽ മോദിക്ക് ധൈര്യമില്ല. ആംആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നറിയില്ല. അഴിമതിക്കാരെ മോദിയുടെ വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കുമെന്നും എം എ ബേബി പരിഹസിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് അംഗങ്ങളെ തിരഞ്ഞെടുത്തത് മോദിയാണ്. മോദി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു. മോദി സർക്കാരിൻ്റെ ഊതിപ്പെരുപ്പിച്ച നേട്ടങ്ങൾ പ്രചരിപ്പിക്കുകയാണ്.

മോദിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിർദ്ദേശവും കമ്മീഷൻ പുറപ്പെടുവിക്കുന്നില്ല. സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നതായും എംഎ ബേബി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam