പാലക്കാട്: സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ പാലക്കാട് നഗരസഭയിൽ ബിജെപിയിൽ ഭിന്നത.
പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ അടക്കമുള്ളവരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവർ പട്ടികയിൽ ഇല്ല.
ഭൂരിഭാഗവും സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാർ പക്ഷത്തിന്റെ സ്ഥാനാർത്ഥികളെന്നാണ് മറുഭാഗം ഉന്നയിക്കുന്നത്. സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന് ഒരു വിഭാഗം പരാതി നൽകിയതായാണ് റിപ്പോർട്ട്.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രമീള ശശിധരൻ ഉൾപ്പടെയുള്ളവരോട് കൂടി ആലോചിച്ചില്ലെന്നാണ് മറു വിഭാഗം ഉയർത്തുന്ന വിമർശനം. മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ പല സീറ്റുകളിലും തർക്കം ഉടലെടുത്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
