തിരുവനന്തപുരം: ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങില്‍ നിന്ന് ഇടതുനേതാക്കള്‍ വിട്ടുനിന്നതിന് കാരണം കേരള ഘടകത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ കെ.സി വേണുഗോപാലിന്റെ സാന്നിധ്യമാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.
എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി സി.പി.എമ്മിന്റെ കേരളത്തിലെ ഏക സിറ്റിങ് സീറ്റ് പിടിച്ചെടുക്കാന്‍ അങ്കം കുറിച്ചത് ശരിയായില്ലെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ സി.പി.ഐ നേരത്തേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ബി.ജെ.പിക്കെതിരെ പോരാടുന്ന മുന്നണിയുടെ നേതാവ് അവരുടെ തട്ടകത്തില്‍ പോയി നേരിടുകയാണ് വേണ്ടതെന്നാണ് വാദം. അപ്പോഴും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുന്നെന്ന വിശദീകരണം ഒരുപരിധിവരെ അവര്‍ക്ക് സ്വീകാര്യമായിരുന്നു. എന്നാല്‍ രാജ്യസഭയില്‍ രണ്ടുവര്‍ഷം കാലാവധിയുള്ള വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായതിനോട് പൊരുത്തപ്പെടാന്‍ അവര്‍ തയാറല്ല.
ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കണമെന്ന സന്ദേശം ഇടതു സംസ്ഥാന ഘടകം ദേശീയ നേതാക്കള്‍ക്ക് നല്‍കിക്കഴിഞ്ഞു. തുടര്‍ന്നാണ് മുംബൈയില്‍ ഞായറാഴ്ച നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങില്‍ നിന്ന് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ വിട്ടുനിന്നത്. ആദ്യം മുതല്‍ ഇന്‍ഡ്യ മുന്നണിയുടെ യോഗങ്ങളില്‍ സജീവമായിരുന്നത് സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയ ഇടത് നേതാക്കളായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്