കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലേക്ക് സർപ്രൈസ് മേയർ സ്ഥാനാർത്ഥിയുമായി കോൺഗ്രസ്. സംവിധായകൻ വി എം വിനുവിനെ കോഴിക്കോട്ടെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
വിഎം വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും സംസാരിച്ചു. തുടർന്നാണ് മത്സരിക്കാൻ വിഎം വിനു സന്നദ്ധത അറിയിച്ചത്. വി എം വിനുവിനെ പാറോപ്പടിയിലോ ചേവായൂരിലോ മത്സരിപ്പിക്കും.
. ഇന്ന് ഉച്ചയോടെയായിരിക്കും കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള കോൺഗ്രസിൻറെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.
49 സീറ്റിലാണ് കോൺഗ്രസ് കോഴിക്കോട് കോർപ്പറേഷനിൽ മത്സരിക്കുന്നത്. ഇതിൽ 23 സ്ഥാനാർത്ഥികളെയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
