തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കെ.കെ ശൈലജയെ സ്ഥാനാർത്ഥിയാക്കാൻ സാധ്യത കുറവെന്ന് വിവരം.
വടകരയിലോ കെ.കെ ശൈലജ സ്ഥാനാർത്ഥിയാകുമെന്നാണ് കരുതിയത്. എന്നാൽ കണ്ണൂരിൽ എംവി ജയരാജനും വടകരയിൽ എ.പ്രദീപ് കുമാറുമാണ് സിപിഎമ്മിന്റെ പ്രാഥമിക സ്ഥാർത്ഥി പട്ടികയിൽ ഉള്ളത്.
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ പൊതു സ്വീകാര്യരെ നിർത്തി മണ്ഡലം പിടിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
കോഴിക്കോട് മണ്ഡലത്തിൽ മുതിർന്ന നേതാവ് എളമരം കരീമിനൊപ്പം മേയർ ബീന ഫിലിപ്പിന്റെ പേരും പാർട്ടി പരിഗണിക്കുന്നുണ്ട്. ആലത്തൂർ മണ്ഡലത്തിൽ അദ്യ പരിഗണന മന്ത്രി കെ രാധാകൃഷ്ണന് തന്നെയാണ്.
പാലക്കാട് എം സ്വരാജ് മത്സരിച്ചേക്കും. പൊന്നാനിയിൽ നറുക്ക് കെടി ജലീലിന് വീണേക്കും. കാസർകോട് ടിവി രാജേഷിന്റെ പേരിനൊപ്പം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്റെ പേരുമുണ്ട്.
കൊല്ലത്ത് സിഎസ് സുജാതയും ഐഷാ പോറ്റിയും ലിസ്റ്റിലുണ്ട്, പത്തനംതിട്ടയിൽ തോമസ് ഐസകും ആലപ്പുറയിൽ ആരിഫും ഇടുക്കിയിൽ ജോയിസ് ജോർജ്ജും സീറ്റുറപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്