തൃശ്ശൂർ: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ കേരള കോൺഗ്രസ് (എം) നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി സംസ്ഥാന ജനറൽ സെക്രട്ടറി ഡെന്നിസ് കെ. ആന്റണി.
പാർട്ടി തന്നെ ചതിക്കുകയായിരുന്നുവെന്നും പണം വാങ്ങിയാണ് സ്ഥാനാർത്ഥിത്വം തീരുമാനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
സീറ്റ് വിലയ്ക്ക് വാങ്ങി എന്ന് പ്രചരണം മണ്ഡലത്തിൽ ഉണ്ട്. കഴിഞ്ഞതവണ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ മത്സരിച്ച ആളാണ് ഡെന്നിസ് ആന്റണി ഇത്തവണ കോൺഗ്രസ് കൗൺസിലറായ ബിജു ചിറയത്തിനെ രാജിവെപ്പിച്ചാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥി ആക്കിയത്
തോറ്റിട്ടും അഞ്ചു വർഷം മണ്ഡലത്തിൽ പ്രവർത്തിച്ചുവെന്നും കൊടിയേക്കാൾ വലുത് കോടിയാണെന്ന് ഡെന്നീസ് ഫെയ്സ് ബുക്കിൽ കുറിച്ചു.
കേരള കോൺഗ്രസ് എം ചതിച്ചു. സ്ഥാനാർഥിയാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു , അവസാനം ചതിച്ചു. കടുത്ത മാനസിക വിഷമം നേരിട്ടു. ഈ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തു നിന്ന് മാറി നിൽക്കുന്നതല്ല മാറ്റി നിർത്തിയതാണ്... ചതിച്ചതാണ്.
ചാലക്കുടിയുടെ പൊതുനന്മക്കും ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ക്ഷേമത്തിനുമായി ചാലക്കുടിയുടെ മണ്ണിൽ അലിഞ്ഞുതീരുന്നതുവരെ അക്ഷീണം പ്രവർത്തിക്കുകയും നിസ്വാർത്ഥമായി ഒരാനുകൂല്യവും ആരിൽ നിന്നും പറ്റാതെയുള്ള കഴിഞ്ഞ കാലങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യുമെന്ന് എന്റെ പ്രിയപെട്ടവരെ അറിയിക്കുന്നുവെന്നും അദ്ദേഹത്തിൻറെ കുറിപ്പിൽ പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
