രാജീവ് ഗാന്ധി പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി വേണുഗോപാലിന്. ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും കറപുരളാത്ത പ്രവർത്തന ശൈലിയും പാർലമെൻ്ററി രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടലുകളും പരിഗണിച്ചാണ് കെ.സി വേണുഗോപാലിന് പുരസ്‌കാരം നൽകുന്നത്.
മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡോ.ആസിഫ് അലി അദ്ധ്യക്ഷനും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമേനോൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങളുമായ മൂന്നംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്