തൃശൂർ: കേരളത്തിൽ എല്ലായിടത്തും യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ എസ് ശബരീനാഥൻ. ഒരു എം എൽ എ യോ മുൻ എം എൽ എയോ കെപിസിസി ജനറൽ സെക്രട്ടറി എന്നതല്ല കാര്യം. വ്യക്തികൾക്കല്ല പ്രാധാന്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് തന്നെ ഒന്നാമത് എത്തും. കഴിഞ്ഞ തവണ റിബലുകൾ കാരണം തോറ്റ എത്രയോ സീറ്റുകൾ ഉണ്ടായിരുന്നു. ഇത്തവണ ആളുകൾ ആ തെറ്റുകൾ തിരുത്തി.
പാർട്ടി പറഞ്ഞ കാര്യങ്ങൾ ചെയ്യുക എന്നതാണ് എന്റെ ചുമതല. പാർട്ടി തരുന്ന ഉത്തരവാദിത്വം നാടിനുവേണ്ടി വിനിയോഗിക്കുക എന്നതാണ് എന്റെ കർത്തവ്യം.
വിജയിക്കണം എന്ന ലക്ഷ്യം താഴെത്തട്ടിലുണ്ട്. പഴയ തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുകയാണ്. ഇടതുപക്ഷത്തിനെതിരായ പൊതുവികാരം കോർപ്പറേഷനുകളിൽ അടക്കമുണ്ട്. ബിജെപി ഭരിക്കുന്ന പന്തളവും പാലക്കാടുമാണ് ഏറ്റവും മോശം ഭരണം നടക്കുന്ന മുൻസിപ്പാലിറ്റികളെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.
കരിയർ ആയി രാഷ്ട്രീയത്തെ കാണുമ്പോഴാണ് പ്രശ്നം. ഞാനൊരു കരിയറിസ്റ്റല്ല. തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിക്കാനുള്ള തീരുമാനമെടുത്തത് ഞാനടക്കമുള്ള കമ്മിറ്റിയാണ്. മത്സരിക്കുന്നതിൽ താൻ എക്സൈറ്റഡ് ആണെന്നും കെ എസ് ശബരീനാഥൻ പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി കരുണാകരന്റെ സ്മൃതികുടീരം സന്ദർശനത്തിനിടെയാണ് കെ എസ് ശബരീനാഥന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
