'ഇത് പത്മജയിൽ അവസാനിക്കില്ല,  പല നേതാക്കളും പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണ്' 

MARCH 7, 2024, 6:54 PM

വടകര: കോൺഗ്രസിന്റെ  നയങ്ങളാണ് നേതാക്കൾ പാർട്ടി വിടാൻ കാരണമെന്ന് മുൻ മന്ത്രിയും വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ.ശൈലജ.

 ഇന്ത്യ ഒരു മതേതര രാജ്യമായി തുടരണം എന്ന് വ്യക്തമായി പറയാൻ കോൺഗ്രസിന് കഴിയുന്നില്ല. അവസരവാദ നയമാണ് അവർ സ്വീകരിക്കുന്നതെന്നും കെകെ ശൈലജ പറഞ്ഞു. കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ്റെ സഹോദരി പത്മജയുടെ  ബിജെപി പ്രവേശനത്തിന് പിന്നാലെയാണ്  പ്രതികരണം.

പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണ് പലരും. അത്തരത്തില്‍ അപൂര്‍വ്വം ചിലരെ നേരത്തെയുണ്ടായിരുന്നുള്ളൂ. ഇന്ന് പ്രഗത്ഭരായ നേതാക്കള്‍ക്ക് പോലും ബിജെപിയില്‍ പോകുന്നതില്‍ തടസ്സമില്ല. ശുഭകരമായ ലക്ഷണമല്ലെന്നും കെ കെ ശൈലജ പറഞ്ഞു.

vachakam
vachakam
vachakam

'പത്മജയുടെ ബിജെപി പ്രവേശനം എൽഡിഎഫ് പ്രചാരണായുധമാക്കില്ല. എന്നാൽ ആളുകൾ അത് കാണുന്നുണ്ട്. ഇവിടെ വിജയിക്കുന്ന കോൺഗ്രസ് എംപിമാരിൽ ജനങ്ങൾക്ക് വിശ്വാസമില്ല. ഇവരിൽ ആർക്കും ബിജെപിയിലേക്ക് പോകുന്നതിന് തടസ്സമില്ല. കേരളത്തിൽ മാത്രമല്ല. ഹിമാചൽ പ്രദേശ്, ഗോവ, ആസാം, തമിഴ്നാട് എന്നിവിടങ്ങളിലെ സ്ഥിതി ഇതാണ്. 

അതിന് കാരണം കോൺഗ്രസിൻ്റെ നയമാണ്. മൂർച്ചയുള്ള അഭിപ്രായങ്ങൾ കോൺഗ്രസ് അംഗീകരിക്കണം. ഇന്ത്യ ഒരു മതേതര രാജ്യമായി തുടരണം. ഇന്ത്യ ഒരു മതത്തിൻ്റെയും രാജ്യമായി മാറരുത്. അത് വ്യക്തമാക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അവസരവാദ നയമാണ് സ്വീകരിക്കുന്നത്.' കെ കെ ശൈലജ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam