ന്യൂഡെല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജനതാദള്‍ (സെക്കുലര്‍) മൂന്ന് സീറ്റുകളില്‍ മത്സരിക്കും. ജെഡിഎസ് എംപിയും എച്ച് ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി 25 സീറ്റുകളിലാവും മല്‍സരിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കര്‍ണാടകയില്‍ ബിജെപിയും ജെഡിഎസും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് രേവണ്ണ പറഞ്ഞു.
ബിജെപി-ജെഡി(എസ്) സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി രേവണ്ണ തന്റെ സിറ്റിംഗ് സീറ്റായ ഹാസ്സനില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവഗൗഡയുടെ തട്ടകമാണ് ഹാസ്സന്‍. പാര്‍ട്ടി ഔദ്യോഗികമായി പട്ടിക പ്രഖ്യാപിച്ചിട്ടില്ല.
മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി മത്സരിക്കുമെന്ന് മുതിര്‍ന്ന ജെഡിഎസ് നേതാവ് സിഎസ് പുട്ടരാജു നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, 28 മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ ബിജെപി 20 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ബാക്കിയുള്ള അഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും.
24 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ ഏപ്രില്‍ 26നും മെയ് 7നുമായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.
2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28ല്‍ 25 സീറ്റും നേടി ബിജെപി നേടിയിരുന്നു. പാര്‍ട്ടി പിന്തുണച്ച ഒരു സ്വതന്ത്രനും വിജയിച്ചു. മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസും ജെഡിഎസും ഓരോ സീറ്റ് വീതം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്