കശ്മീരിൽ  മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി തോൽവിയിലേക്ക് 

OCTOBER 8, 2024, 12:15 PM

ദില്ലി: ‌‌കശ്മീരിൽ  മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി തോൽവിയിലേക്ക്.   

ഫലം പകുതി റൗണ്ട് പിന്നിടുമ്പോഴും ഇൽത്തിജ മുഫ്തി പിന്നിലാണ്. ഇതിനിടയിൽ ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന് ഇൽത്തിജ മുഫ്തി പറഞ്ഞു. 

സാമൂഹ്യ മാധ്യമമായ എക്സിലാണ് തോൽവി അംഗീകരിക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ഇൽത്തിജയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ജമ്മു കശ്മീരില്‍ ബിജ്ബിഹേര മണ്ഡലത്തിലാണ് ഇൽത്തിജ മുഫ്തി മത്സരിച്ചത്. 

vachakam
vachakam
vachakam

'ജനവിധി അം​ഗീകരിക്കുന്നു. ബിജ്‌ബിഹേരയിലെ എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരിക്കും. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങൾക്കിടയിലും തനിക്കൊപ്പം നില കൊണ്ട പിഡിപി പ്രവർത്തകരോട് നന്ദി പറയുന്നു'- ഇൽത്തിജ പറഞ്ഞു.

നാഷണൽ കോൺഫറൻസിൻ്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് നിലവിൽ ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam