ന്യൂഡൽഹി: ഹരിയാനയിൽ നിന്നുമുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിംഗ് ഞായറാഴ്ച ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. രാജി വെച്ചതിന് പിന്നാലെ ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു.
മല്ലികാർജ്ജുൻ ഖാർഗെയുടെ പക്കൽ നിന്നും അംഗത്വം സ്വീകരിച്ചു. അനുയായികൾക്കൊപ്പം ആയിരുന്നു കോൺഗ്രസ് പ്രവേശനം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബ്രിജേന്ദ്ര സിങ്ങിന് അംഗത്വം നൽകി സ്വീകരിച്ചു.
ബ്രിജേന്ദ്ര സിങിന്റെ പിതാവും ഒന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയുമായ ബിരേന്ദ്ര സിങ്ങും കോൺഗ്രസിൽ ചേരും. 2014-ൽ ആയിരുന്നു ബിരേന്ദ്ര സിംഗ് കോൺഗ്രസ് വിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്