കൊച്ചി: മന്ത്രി പി. രാജീവിന് മറുപടിയുമായി എറണാകുളം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. താന്‍ എന്നാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് രാജീവ് കാത്തിരിക്കേണ്ട. കാരണം തന്റെ അച്ഛന്റെ പേര് ജോര്‍ജ് ഈഡന്‍ എന്നാണെന്നും ഹൈബി തുറന്നടിച്ചു. ആര്‍എസ്എസ്-ബിജെപി വര്‍ഗീയ ശക്തികള്‍ക്കെതിരെ 4000 കിലോമീറ്റര്‍ നടന്ന രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ് രാജ്യത്ത് വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
ലാവ്ലിന്‍ കേസ് 38 തവണയാണ് സുപ്രീം കോടതി മാറ്റിവച്ചത്. മാസപ്പടി കേസിലടക്കം മുഖ്യമന്ത്രി ആരോപണവിധേയനായി. മുന്‍ മന്ത്രിമാര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടന്നു. പക്ഷെ അതിലൊന്നും തുടര്‍ നടപടികള്‍ ഉണ്ടാവാത്തതില്‍ സിപിഎം-ബിജെപി അന്തര്‍ധാരയെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്