പാലക്കാട്: കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപനു വേണ്ടി തൃശൂരിൽ ചുവരെഴുത്ത് വന്നതിന് പിന്നാലെ വി.കെ. ശ്രീകണ്ഠനായി പാലക്കാടും ചുവരെഴുത്ത്.
ടി.എൻ പ്രതാപന്റെ ചുവരെഴുത്ത് വന്നപ്പോൾ നേതൃത്വം ഇടപെട്ടിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പേരും ചിഹ്നവും രേഖപ്പെടുത്തരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് ഇപ്പോൾ പാലക്കാട്ടെ ചുവരെഴുത്ത്.
പേരിനൊപ്പം കൈപ്പത്തി ചിഹ്നവും ചേർത്താണ് ഒലവക്കോട് റെയിൽവേ കോളനിയിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
പുതുപ്പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് ശ്രീകണ്ഠനുവേണ്ടി പ്രചാരണം ആരംഭിച്ചത്. എന്നാൽ തന്റെ അറിവോടെയല്ല ചുവരെഴുത്തെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പ്രതികരിച്ചു.
അതേസമയം സ്ഥാനാർഥി വി.കെ.ശ്രീകണ്ഠനാണെന്ന് ഉറപ്പ് ലഭിച്ചെന്നു പുതുപ്പരിയാരം മണ്ഡലം പ്രസിഡന്റ് ബഷീർ പൂച്ചിറ പറഞ്ഞു. ആദ്യം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ചുവരെഴുത്ത് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്