തിരുവനന്തപുരം: കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ജി കൃഷ്ണകുമാറാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിൻ്റെ പിന്നാലെ കൃഷ്ണകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
പാർട്ടി നമുക്കൊരു ചുമതല തരുന്നു. അത് വലിയ ഉത്തരവാദിത്തമായി കാണുന്നു എന്നും. താൻ മത്സരിക്കുന്ന കൊല്ലം മണ്ഡലത്തെ ഇരു മുന്നണികളും അവഗണിക്കുകയാണ്.
ഒരു വികസനം പോലും കൊല്ലത്ത് ഉണ്ടായിട്ടില്ല. മോദിയുടെ വികസനം കൊല്ലത്തും കൊണ്ട് വരുമെന്നും ജി കൃഷ്ണകുമാർ ഉറപ്പ് നൽകി.
എൽഡിഎഫ്, യുഡിഎഫ് പ്രചരണം നേരത്തെ തുടങ്ങി എന്നത് വലിയ പ്രശ്നമായി കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്