തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ വട്ടിയൂർകാവ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് നടനും നേതാവുമായ ജി കൃഷ്ണകുമാർ.
ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റിയിൽ അംഗമല്ലാത്ത ജി കൃഷ്ണകുമാറിനെ പ്രത്യേക ക്ഷണിതാവായാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഈ യോഗത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നാണ് ജി കൃഷ്ണകുമാർ കോർ കമ്മിറ്റിയിൽ അമിത് ഷായോട് ആവശ്യപ്പെട്ടത്.
അമിത് ഷാ സംസാരിച്ചതിന് ശേഷം എഴുന്നേറ്റ് നിന്ന് കൃഷ്ണകുമാർ വട്ടിയൂർകാവ് സീറ്റിനായി അവകാശവാദം ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി താൻ മണ്ഡലത്തിൽ സജീവമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ താൻ അവിടെ പ്രവർത്തിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ബിജെപിക്ക് അവിടെ ഉണ്ടാക്കാനായിട്ടുണ്ടെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. താൻ മത്സരിക്കുകയാണെങ്കിൽ നിയമസഭയിലേക്ക് ഒരു ബിജെപി എംഎൽഎ ഉണ്ടാകുമെന്ന ഉറപ്പും അമിത് ഷായ്ക്ക് കൃഷ്ണകുമാർ ഉറപ്പുനൽകി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയുടെ ചർച്ചയിൽ പേര് ഉയർന്നാൽ പരിഗണിക്കുമെന്ന് അമിത് ഷാ മറുപടി നൽകി. പാർട്ടി സംവിധാനം ആ വഴിക്ക് നീങ്ങട്ടെയെന്നും ഷാ പറഞ്ഞതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
