ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് ഇത്തവണ മത്സരിക്കുന്നത് 300 സീറ്റുകളിൽ താഴെ മാത്രം

APRIL 15, 2024, 9:01 AM

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 300ൽ താഴെ. കഴിഞ്ഞ തവണത്തേക്കാൾ 120 സ്ഥാനാർത്ഥികൾ കുറവാണ്. 

ഇന്ത്യാ സഖ്യം വിജയിക്കുന്നതിനാണ് മുൻഗണനയെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. എങ്കിലും ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നീങ്ങുന്നത്. നേരത്തെ വലിയ വിട്ടുവീഴ്ചകൾക്കൊന്നും പാർട്ടി തയ്യാറായിരുന്നില്ല.

2004ല്‍ ബിജെപി ഭരണം തുടര്‍ന്നേക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് ഷിംലയില്‍ കോൺഗ്രസിന്‍റെ യോഗം ചേരുകയും സഖ്യ കക്ഷി രാഷ്ട്രീയം അംഗീകരിക്കാം എന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്തത്. സോണിയ ഗാന്ധിയാണ് അന്ന് ഇക്കാര്യത്തില്‍ മുൻകൈ എടുത്തത്. 

vachakam
vachakam
vachakam

പക്ഷേ, അന്നും തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സഖ്യം ഉണ്ടായില്ല. ചില മണ്ഡലങ്ങളില്‍ ധാരണ ഉണ്ടാക്കികൊണ്ട് 417 സീറ്റുകളിലാണ് 2004ല്‍ കോൺഗ്രസ് മത്സരിച്ചത്. എങ്കിലും 300ല്‍ താഴെ സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നുള്ളൂ.

2009ല്‍ 454 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. കഴിഞ്ഞ തവണ 421 സീറ്റുകളിലും മത്സരിച്ചു. അതാണ് 300ല്‍ താഴെയായിരിക്കുന്നത്. വിട്ടുവീഴ്ചകള്‍ക്ക് തയാറായി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി കൊണ്ട്, ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam