ജനവിധി എതിരായാല്‍ കമ്മീഷനെ കുറ്റം പറയുന്നത് അസംബന്ധം: രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

JUNE 7, 2025, 8:01 AM

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമത്വം നടന്നെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അവകാശവാദം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തെരഞ്ഞെടുപ്പിലെ ജനവിധി പ്രതികൂലമായാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് അസംബന്ധമാണെന്ന് കമ്മീഷന്‍ പ്രതികരിച്ചു. 

'വോട്ടര്‍മാരുടെ പ്രതികൂലമായ വിധിക്ക് ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് അതിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് പൂര്‍ണ്ണമായും അസംബന്ധമാണ്,' കമ്മീഷന്‍ മറുപടി നല്‍കി.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമായ രീതിയിലാണ് നടത്തിയതെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. വോട്ടര്‍ പട്ടികയില്‍ നിറയെ വ്യാജ വോട്ടര്‍മാരാണെന്നും രാഹുല്‍ ആരോപിച്ചു.

vachakam
vachakam
vachakam

വോട്ടിംഗ് പ്രക്രിയ മുഴുവന്‍ സുതാര്യമായാണ് നടത്തിയതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോളിംഗ് ഏജന്റുമാര്‍ സന്നിഹിതരായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ അംഗീകൃത പോളിംഗ് ഏജന്റുമാര്‍ ഒരു ഘട്ടത്തിലും എതിര്‍പ്പുകളോ പരാതികളോ ഉന്നയിച്ചിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam