ആലപ്പുഴ: നേതൃത്വവുമായി അകന്നു നിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനെ ചേർത്ത് നിർത്താൻ സിപിഎം. ആലപ്പുഴ ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കമ്മിറ്റിയിൽ ജി. സുധാകരനെ ഉൾപ്പെടുത്തി.
രണ്ടാഴ്ച മുമ്പാണ് ജില്ല സെക്രട്ടറി ഇക്കാര്യം അറിയച്ചതെന്ന് ജി.സുധാകരൻ പറയുന്നത്. ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും ജി.സുധാകരൻ ബന്ധപ്പെട്ട മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ജി.സുധാകരനെ കൂടാതെ സി.എസ് സുജാത, സജി ചെറിയാൻ, ആർ.നാസർ, സി.ബി ചന്ദ്രബാബു, കെ.പ്രസാദ്, കെ.എച്ച് ബാബുരാജൻ എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.
ഓരോ നിയമ മണ്ഡലങ്ങളിലും ചുമതലയുള്ള ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളേയും തീരുമാനിച്ചിട്ടുണ്ട്.
ഇവർക്ക് മുകളിലായിട്ടാണ് ജി.സുധാകരനും സജി ചെറിയാനും ഉൾപ്പെടുന്ന ആറംഗ സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരരംഗത്ത് ഉണ്ടാവും എന്ന് ജി.സുധാകരൻ മുമ്പ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
