തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി സിപിഎം നേതാവ് എ.സമ്പത്തിന്റെ സഹോദരനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റുമായ എ. കസ്തൂരിയും.
പാര്‍ട്ടി ആസ്ഥാനത്തു നടന്ന സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സിപിഎം നേതാക്കളുമായുള്ള ബന്ധം പരാമര്‍ശിച്ചാണ് കസ്തൂരിയെ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ സ്വാഗതം ചെയ്തത്.
സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനായ കസ്തൂരി തൈക്കാഡ് വാര്‍ഡിലാണ് മത്സരിക്കുന്നത്.
എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായ തൈക്കാട്, ജി. വേണുഗോപാല്‍ ആണ് ഇടതു സ്ഥാനാര്‍ഥി. യുഡിഎഫില്‍ സിഎംപിയുടെ എം.ആര്‍. മനോജ് ആണ് സ്ഥാനാര്‍ഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
