ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ ഭാഗമായ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ഡല്‍ഹിയിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. വിഷയത്തില്‍ സിപിഐക്ക് ഉള്ള എതിര്‍പ്പ് സിപിഎം ദേശീയ നേതൃത്വത്തെ ധരിപ്പിക്കുന്നതിനായാണ് കൂടിക്കാഴ്ച.
കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച ധാരണയില്‍ നിന്നും പിന്‍മാറണമെന്ന് ഡി രാജ എം എ ബേബിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭിന്നത കേരളത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന നിലപാടാണ് എം എ ബേബി സ്വീകരിച്ചത്. ഫണ്ട് നിഷേധിച്ചത് മറികടക്കാനാണ് പദ്ധതിയുമായി സഹകരിച്ചത്. ഇതുമൂലം വര്‍ഗീയ വല്‍ക്കരണം ഉണ്ടാകില്ല. പി എം ഉഷ നടപ്പാക്കിയിട്ടും കേരളത്തില്‍ വിദ്യാഭ്യാസത്തില്‍ വര്‍ഗീയവല്‍ക്കരണം നടപ്പാക്കിയിട്ടില്ല. വിഷയം കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്നും എം എ ബേബി ഡി രാജയെ അറിയിച്ചതായാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
