ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തില്‍ തുടരുന്നതില്‍ സിപിഎമ്മില്‍ പുനരാലോചന. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് സഖ്യത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന നീക്കത്തിലേയ്ക്ക് എത്തിയത്. ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ചര്‍ച്ച ഉയര്‍ന്നത്.
അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മുന്നണിയില്‍ തുടരണോയെന്ന് പാര്‍ട്ടിയില്‍ ആലോചന വരുന്നത്. അതേസമയം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായ ചര്‍ച്ച ഇന്നലത്തെ യോഗത്തില്‍ നടന്നില്ല. പ്രാഥമികമായ വിലയിരുത്തല്‍ മാത്രമാണ് നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
