തിരുവനന്തപുരം: ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടര്‍മാരെ ഹിയിറിങ്ങിന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി നേതാക്കള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്.
2002ലെ പട്ടികയിൽ പേരില്ലാത്തവരിൽ രേഖകള്‍ നൽകിയവരെ ഹിയിറിങ്ങിന് വിളിക്കരുത്. ബൂത്ത് വിഭജനത്തിലെ അശാസത്രീയത പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പി സി വിഷ്ണുനാഥ്, മാത്യു കുഴൽ നാടൻ, എം വിൻസെന്റ് എന്നിവരാണ് തെരഞ്ഞെടുപ്പ് രത്തൻ ഖേൽക്കറെ കണ്ടത്.
ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതം കാട്ടുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇപ്പോഴും തികഞ്ഞ ആശയക്കുഴപ്പമെന്ന് കോൺഗ്രസ് ആരോപിച്ചു.
വോട്ട് ഒഴിവാക്കുന്ന തരത്തിലുള്ളതാണ് പ്രകിയ. ഓരോ ജില്ലയിലും പല തരത്തിലാണ് പ്രക്രിയ. 18 ലക്ഷം പേരെയാണ് ക്ലറിക്കൽ പിഴവ് മൂലം ഹിയറിങ്ങിന് വിളിച്ചത്. ഇവർക്ക് ഹിയറിങ്ങ് ഒഴിവാക്കണം. രേഖകൾ ഹാജരാക്കുന്നവരെയും ഹിയറിങ്ങിൽ നിന്ന് ഒഴിവാക്കണമെന്നും നേതാക്കൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
