ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിലേക്കെന്ന് റിപ്പോർട്ട്. കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും എന്നാണ് പുറത്തു വരുന്ന വിവരം. ഇടതു പാർട്ടികൾ 24 സീറ്റുകളിലും ഐ എസ് എഫ് 6 സീറ്റുകളിലും മത്സരിക്കും.
അതേസമയം ചില സീറ്റുകളിൽ കൂടി പാർട്ടികൾ തമ്മിൽ ചർച്ച തുടരുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. മുർഷിദാബാദ്, പുരൂലിയ, റായ്ഗഞ്ച് സീറ്റുകളിലാണ് ചർച്ച നടക്കുന്നത്. 17 സീറ്റുകളിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ കോൺഗ്രസ് ഇന്നും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. അമേഠി, റായ്ബറേലി സീറ്റുകളിൽ ഇന്നും ചര്‍ച്ച നടക്കില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ സാധ്യത കുറവാണെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്