ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അനിൽ ആന്റെണി പറഞ്ഞു.
കേരളത്തിൽ ഇത്തവണ ഒന്നിലധികം സീറ്റുകൾ ബിജെപി നേടുമെന്നും മണിപ്പൂർ കലാപം കേരളത്തിൽ തിരിച്ചടിയാകില്ലെന്നും മോദിയുടെ ഗ്യാരണ്ടി കേരളം സ്വീകരിക്കുമെന്നും അനിൽ ദില്ലിയിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്ന് കോൺഗ്രസും സിപിഎമ്മും വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ഇരുപാർട്ടികളും വർഗീയമായി ചിന്തിക്കുന്നതുകൊണ്ടാണ്, ബിജെപിയിൽ ചേർന്ന വൈദികനെതിരെ ഇരു പാർട്ടികളും ആക്രമണം നടത്തുന്നതെന്നും അനിൽ ആന്റെണി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ ഭൂപടത്തിൽ ഇല്ലാതാകുമെന്നും അനില്‍ ആന്റെണി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്