ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെയും ഇടതുപാർട്ടികളുമായുള്ള സീറ്റ് വിഭജന ചർച്ച ഇതുവരെ പൂർത്തിയായിട്ടില്ല. മുൻപ് മത്സരിച്ച മണ്ഡലങ്ങളിൽ നിന്ന് പാർട്ടികളെ വെച്ചുമാറാനാണ് ഡിഎംകെയുടെ നീക്കം.
2019 ൽ സിപിഎം മത്സരിച്ചത് കോയമ്പത്തൂർ, മധുര സീറ്റുകളിലായിരുന്നു, ഇവിടെ നിന്ന് വിജയവും നേടിയിരുന്നു.
എന്നാൽ ഇത്തവണ സിപിഎമ്മിനോട് കോയമ്പത്തൂരിനു പകരം തെങ്കാശിയിൽ മത്സരിക്കാനാണ് ഡിഎംകെ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനൊരു കാരണവുമുണ്ട്.
ഡിഎംകെ സഖ്യത്തിൽ ചേരാൻ സാധ്യതയുള്ള മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനു കോയമ്പത്തൂർ സീറ്റിലാണു നോട്ടം. എന്നാൽ, സീറ്റിന്റെ കാര്യത്തിൽ സിപിഎം വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ ഒറ്റയ്ക്കു മത്സരിച്ച് രണ്ടാമതെത്തിയ കമൽ 1728 വോട്ടുകൾക്കാണു പരാജയപ്പെട്ടത്. സിപിഐയും കൂടുതൽ സീറ്റിനായി സമ്മർദം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്