ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ബിഡിജെഎസ് എൻഡിഎ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കും.
ഡിവിഷനുകളിലേക്ക് ബിജെപി സ്വന്തമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ആലപ്പുഴ തെക്ക് ജില്ലാ പരിധിയിൽ നൂറനാട്, ഭരണിക്കാവ്, കൃഷ്ണപുരം ഡിവിഷനുകളിലാണ് പാർട്ടി മത്സരിക്കുക.
നൂറനാട് ഡിവിഷനിൽ ബിഡിജെഎസ് ആലപ്പുഴ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി വി. സതീഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണിക്കാവ്, കൃഷ്ണപുരം ഡിവിഷനുകളിലെ സ്ഥാനാർഥികളെ അടുത്തദിവസം പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
