തിരുവനന്തപുരം: ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്നും സംസ്ഥാനത്ത് സിപിഎം - ബിജെപി കൂട്ട് കെട്ടാണെന്നും ആരോപണം ഉന്നയിച്ചു വീണ്ടും കോൺഗ്രസ് രംഗത്ത്. ആരോപണം തെറ്റാണെങ്കിൽ കേസെടുക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെല്ലുവിളിച്ചു.
രാജീവ് ചന്ദ്രശേഖറിൻ്റെ റിസോർട്ടായ ‘നിരാമയ’യുടെ ഉദ്ഘാടനത്തിന് ഇ.പി ജയരാജൻ പങ്കെടുത്തു. ഇതിന് ഫോട്ടോ തെളിവുണ്ട്. ജയരാജൻ്റെയും രാജീവ് ചന്ദ്രശേഖറിൻ്റെയും സ്ഥാപനങ്ങൾ തമ്മിൽ എഗ്രിമെന്റ് ഉണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം സതീശൻ തെളിവ് പുറത്ത് വിട്ടാൽ ഇ പി പ്രതികരിക്കുമെന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി. അതുപോലെ ഒരിക്കലും പരസ്പരം കണ്ടിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരും ഇന്നലെ വ്യക്തമാക്കിയിരുന്നു.
ബിസിനസ് ബന്ധമെന്ന ആരോപണം വിടാൻ ഇതുവരെ കോൺഗ്രസ് തയാറായിട്ടില്ല. ബിസിനസ് ബന്ധം സിപിഎം - ബിജെപി ബന്ധമായി മാറിയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ തുടർച്ചയായ ആരോപണം. ഇതിനിടെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന വിവാദ പരാമർശം ഇപി ഇന്നലെ തിരുത്തിയിരുന്നു. എന്നാൽ തങ്ങളുടെ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്