തിരുവനന്തപുരം: ജനിച്ചത്, ജീവിക്കുന്നത്, മരിച്ചുവീഴുന്നത് കരുണാകരന്റെ കോണ്‍ഗ്രസിലായിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.
പത്മജയെ പോലുള്ള ആളുകള്‍ പോകുമ്ബോള്‍ നേതൃത്വം കൂടി പഠിക്കുന്ന പാഠമാണ്. ജീവിതത്തില്‍ ക്ലേശം ഇല്ലാത്ത ആളുകളെ പട്ടികയില്‍ ഉള്‍പെടുത്തിയാല്‍ അവർക്ക് പാർട്ടി വിടാൻ പ്രത്യേകിച്ച് സമയം ഒന്നും വേണ്ട എന്ന പാഠം നേതൃത്വം കൂടി പഠിക്കണം.
നേതൃത്വത്തിന് കൂടി വീണ്ടുവിചാരം ഉണ്ടാവാൻ നല്ലതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പത്മജ പോയത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
കോണ്‍ഗ്രസ് ആ സിറ്റുവേഷൻ ബുദ്ധിപരമായി നേരിടുന്നുണ്ട്. നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് ഒന്നും പ്രശ്നമല്ലെന്നും വാപ്പമാർ പോകാതെ നോക്കിയാല്‍ മതി. പ്രതാപന് വേണ്ടി ബുക്ക് ചെയ്ത ചുമരുകള്‍ ഇനി മുരളിക്ക് ഉപയോഗിക്കാമല്ലോ എന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്