ബെംഗളൂരു: സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഇഷയിലെ മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്തതിന് പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാര്‍. താന്‍ ഹിന്ദുവായാണ് ജനിച്ചതെന്നും ഹിന്ദുവായി തന്നെ മരിക്കുമെന്നും, എന്നാല്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും വിമര്‍ശകര്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
'എല്ലാവരേയും കൂടെ കൊണ്ടുപോകുന്നതില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നു. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും പാര്‍ട്ടിയുടെ ഈ തത്വശാസ്ത്രം പിന്തുടര്‍ന്നവരാണ്. സോണിയാ ഗാന്ധി യുഗാദി ആഘോഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്; അവര്‍ നമ്മളില്‍ പലരെക്കാളും ഇന്ത്യക്കാരിയാണ്,' ശിവകുമാര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സദ്ഗുരുവിനും ശിവകുമാറിനുമൊപ്പം വേദിയിലുണ്ടായിരുന്നു.
സദ്ഗുരുവിനൊപ്പം വേദി പങ്കിട്ടതിന് ശിവകുമാറിനെ വിമര്‍ശിച്ച് എഐസിസി സെക്രട്ടറി പി വി മോഹന്‍ രംഗത്തെത്തിയിരുന്നു. 'ഇഷ ഫൗണ്ടേഷനും ജഗ്ഗി വാസുദേവിന്റെ ആശയങ്ങളും ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങളുമായി ഒത്തുപോകുന്നു. ഞങ്ങള്‍ ആര്‍എസ്എസ് ആശയങ്ങള്‍ക്ക് എതിരാണ്, ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പാര്‍ട്ടി വിടാമെന്ന് രാഹുല്‍ ആവര്‍ത്തിച്ച് സൂചിപ്പിച്ചിരുന്നു,' എന്നാണ് മോഹന്‍ പ്രതികരിച്ചത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുംഭമേളയുടെ മികച്ച സംഘാടനത്തിന് ശിവകുമാര്‍ പ്രശംസിക്കുകയും ചെയ്തു. കുടുംബത്തിനൊപ്പം കുംഭമേളയ്‌ക്കെത്തിയ ശിവകുമാര്‍, താന്‍ കുറവുകള്‍ കണ്ടുപിടിക്കാനല്ല അവിടെ പോയതെന്നും മേളയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്