പട്‌ന: ബിഹാറിൽ ബിജെപി എംഎൽഎ ആർജെഡിയിൽ ചേർന്നു. പിർപൈന്തി എംഎൽഎ ലാലൻ കുമാർ ആണ് ബുധനാഴ്ച ആർജെഡിയിൽ ചേർന്ന്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ലാലൻ കുമാർ ആർജെഡിയിൽ ചേർന്നിരിക്കുന്നത്.
ബിജെപിയുമായി ബന്ധം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച ലാലൻ കുമാർ ആർജെഡിക്കൊപ്പം ചേർന്നുകൊണ്ടുള്ള പോസ്റ്റും പങ്കുവച്ചു.
'ആർജെഡിയുടെ യാത്രാസംഘം വളരട്ടെ. ഇന്നു മുതൽ ഞാനും അവർക്കൊപ്പം ചേരുകയാണ്. നമുക്ക് സംസ്ഥാനത്തെ തേജസ്വിയുടെ ബിഹാറാക്കി മാറ്റണം. നമ്മളെല്ലാം ഒരുമിച്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. തേജസ്വിയാണ് വർത്തമാനം, തേജസ്വിയാണ് ഭാവി. ജയ് ഭീം,' എന്നായിരുന്നു ലാലൻ കുമാറിന്റെ പോസ്റ്റ്.
ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ പിർപൈന്തി മണ്ഡലത്തിലെ സംവരണ മണ്ഡലത്തിലെ പ്രതിനിധിയാണ് ലാലൻകുമാർ. ഇത്തവണ ബിജെപി മുരാരി പാസ്വാനെയാണ് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത്.
ഇതിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ലാലൻ കുമാർ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുൻ മുഖ്യമന്ത്രി റാബ്രി ദേവിയുമായും കൂടിക്കാഴ്ച നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
