വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം ചലച്ചിത്ര- സാംസ്‌കാരിക മേഖലയിലെ പ്രമുഖരെയും ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്ട്. തൃശൂരില്‍ സുരേഷ് ഗോപി നേടിയെടുത്ത സ്വീകാര്യത കൂടി പരിഗണിച്ചാണ് പാർട്ടി തീരുമാനം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. അതുകൊണ്ട് തന്നെ പത്തനംതിട്ടയിൽ വിജയസാധ്യതയുള്ള ഒരു സ്ഥാനാർത്ഥിയെ ആണ് പാർട്ടി പരിഗണിക്കുന്നത്. പത്തനംതിട്ടയിൽ നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കാനാണ് പാർട്ടിയുടെ നീക്കം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
അതേസമയം പത്തനംതിട്ടിയില്‍ ഉണ്ണി മുകുന്ദനെ കൂടാതെ കുമ്മനം രാജശേഖരൻ, പിസി ജോർജ് എന്നിവരുടെ പേരും പരിഗണിക്കുന്നു. ഇതിനിടെ കെഎസ് ചിത്രയെയും മത്സരിക്കാൻ നേതൃത്വം സമീപിച്ചേക്കും എന്നും സൂചനകൾ ഉണ്ട്.
ചിത്ര മത്സരിക്കാൻ സന്നദ്ധത അറിയിച്ചാല്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന് അറിയപ്പെടുന്ന തിരുവനന്തപുരത്ത് പരിഗണിച്ചേക്കുമെന്നാണ് സൂചന.
കോഴിക്കോട് മണ്ഡലത്തില്‍ രാജ്യ സംഭ എംപി കൂടിയായ പിടി ഉഷയെ പരിഗണിച്ചേക്കും. ഇനി ഉഷ മത്സരിച്ചില്ലെങ്കില്‍ പികെ കൃഷ്ണദാസിന്റെ പേരും ഉയർന്നുകേള്‍ക്കുന്നുണ്ട്. അതുപോലെ തന്നെ വിവിധ മണ്ഡലങ്ങളിലേക്കായി ബിജെപി നേതൃത്വം പദ്മ പുരസ്‌കാരം ഉള്‍പ്പടെ നേടിയവരെ പരിഗണിച്ചേക്കുമെന്നാണ് മറ്റൊരു സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്