ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് ചോദിച്ച് ബിജെപി

APRIL 18, 2024, 11:28 PM

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് ചോദിച്ച് ബിജെപി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ നെറ്റിയില്‍ ഒപ്‌റ്റോ മെക്കാനിക്കല്‍ സാങ്കേതിക വിദ്യയിലൂടെ സൂര്യതിലകം ചാര്‍ത്തിയ ചിത്രം പങ്കുവെച്ചാണ് പ്രചാരണം.

നിങ്ങളുടെ ഒരു വോട്ടിന്റെ ശക്തി എന്നാണ് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുമ്പോള്‍ ബിജെപിക്കെതിരെ നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമീഷന്‍ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

മാതൃകാ പെരുമാറ്റ ചട്ടത്തില്‍ നിന്ന് ബിജെപിയെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ തിരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. ചില വിഷയങ്ങളില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യുന്നുണ്ടെങ്കിലും ബിജെപിയില്‍ നിന്നുള്ളവ നീക്കം ചെയ്യുന്നില്ലെന്ന് ഗോഖലെ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam