ചെന്നൈ: 2026 ൽ നടക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയും എഐഎഡിഎംകെയും സഖ്യമായി മത്സരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ നേതൃത്വത്തിലായിരിക്കും മുന്നണി.
ചെന്നൈയിൽ ബിജെപിയുടേയും എഐഎഡിഎംകെയുടേയും നേതാക്കൾ പങ്കെടുത്ത ചർച്ചയ്ക്കൊടുവിലാണ് സഖ്യതീരുമാനമുണ്ടായത്.
തമിഴ്നാട്ടിലെ അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപിയും എഐഎഡിഎംകെയും എൻഡിഎ സഖ്യമായി മത്സരരംഗത്തുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു.
Live from press conference in Chennai.
https://t.co/a2tkfcE0Bo— Amit Shah (@AmitShah) April 11, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്